#DYSP | കസ്റ്റഡിയിലെടുത്ത പ്രതിയെ ന​ഗ്നനാക്കി ചൊറിയണം തേച്ചു; ഡിവൈ.എസ്.പിക്ക് ഒരു മാസം തടവ്

#DYSP | കസ്റ്റഡിയിലെടുത്ത പ്രതിയെ ന​ഗ്നനാക്കി ചൊറിയണം തേച്ചു; ഡിവൈ.എസ്.പിക്ക് ഒരു മാസം തടവ്
Dec 10, 2024 09:15 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) കസ്റ്റഡിയിലെടുത്ത പ്രതിയെ ന​ഗ്നനാക്കി ചൊറിയണം തേച്ച സംഭവത്തിൽ ഡിവൈ.എസ്.പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും.

ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

18 വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അന്ന് ചേർത്തല എസ്.ഐ ആയിരുന്നു മധുബാബു. ഒപ്പമുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

2006 ഓ​ഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സിദ്ധാർഥൻ എന്നയാളെ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോ​ഗം നടത്തിയെന്നാണ് കേസ്.

കയറുഫാക്ടറിയുടെ പ്രവർത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നൽകുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു സിദ്ധാർഥൻ.

ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ചേർത്തല എസ്.ഐ ആയിരുന്ന മധുബാബുവും ഹെഡ് കോൺസ്റ്റബിളും ചേർന്ന് തന്നെ നഗ്നനാക്കി ചൊറിയണം തേച്ചെന്ന് സിദ്ധാർഥൻ പിന്നീട് പരാതി നൽകി.

പരാതിയിൽ 2007-ൽ പോലീസ് കേസെടുത്തു. എന്നാൽ കേസിന്റെ നടപടികൾ ദീർഘമായി നീളുകയായിരുന്നു.

#accused #who #into #custody #stripped #naked #rubbed #scabies #One #month #imprisonment #DYSP

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories